ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വനാചല മഹാമുനയേ നമ:
സനാതന ധർമ്മമെന്ന ശ്രീവൈഷ്ണവം ഒരു പുരാതന മതമാണു്. പല മഹാജ്ഞാനികളും പ്രചരിപ്പിച്ചിട്ടള്ളതാണ് ഇത്. ദ്വാപര യുഗാന്തത്തില്‍ ഭാരത ദേശത്തിന്റെ തെക്കുള്ള പുണ്യനദീതീരങ്ങളിൽ ആഴ്വാന്മാർ അവതരിച്ചു തുടങ്ങി. കലിയുഗ തുടക്കത്തോടേ ആഴ്വാര്‍മാരുടെ അവതാരങ്ങള്‍ അവസാനിച്ചു. ഇതൊക്കെയും, ശ്രീമന്നാരായണ ഭക്തന്മാർ ദക്ഷിണഭാരത നദി തീരങ്ങളിൽ അവതരിക്കുമെന്നും, ഭഗവാനെക്കുറിച്ചുള്ള സത്യജ്ഞാനത്തേ ഏവർക്കും ബോധിപ്പിക്കുമെന്നും ശ്രീമദ്ഭാഗവതത്തിൽ വ്യാസ മഹർഷി നേരത്തേ പറഞ്ഞതിന്‍ പ്രകാരമാണു്.
ഭഗവാനെ ധ്യാനിച്ചു അതിൽ ആഴ്ന്നു പോയതുകൊണ്ടാണ് ആഴ്വാന്മാർ എന്ന് അറിയപ്പെടുന്നത്. ഇവര്‍ പത്തു പേരാണു് – പൊയ്കൈയാഴ്വാർ, ഭൂതത്താഴ്വാർ, പേയാഴ്വാർ, തിരുമഴിസൈയാഴ്വാർ, നമ്മാഴ്വാർ, കുലശേഖരാഴ്വാർ, പെരിയാഴ്വാർ, തൊണ്ടരടിപ്പൊടിയാഴ്വാർ, തിരുപ്പാണാഴ്വാർ, തിരുമങ്കൈയാഴ്വാർ എന്നിവർ. ആചാര്യ നിഷ്ഠനായ മധുരകവിയാഴ്വാരെയും, ഭൂദേവിയുടെ അവതാരമായ ആണ്ടാളെയും കൂട്ടിച്ചേർത്തു പന്ത്രണ്ടു പേരെന്നും പറയാം.
ആണ്ടാളെ ഒഴികെ മറ്റെല്ലാ ആഴ്വാന്മാരെയും ഭഗവാന്‍(എംബെരുമാൻ എന്ന് തമിഴ്) സംസാരത്തിൽനിന്നും തിരഞ്ഞെടുത്തു,ലൌകികമായ മയക്കം(മോഹം) മാറാൻ ഇവർക്ക് ദിവ്യജ്ഞാനം അരുളി. ആഴ്വാന്മാർ സ്വന്തം ഭഗവദനുഭവത്തെ അരുളിച്ചെയൽ എന്ന പേരില്‍ പ്രശസ്തമായ നാലായിരം ദിവ്യപ്രബന്ധമായി പാടി വെളിപ്പെടുത്തി.
ആഴ്വാന്മാരുടെ കാലം കഴിഞ്ഞ് പിന്നീടു് ആചാര്യന്മാർ അവതരിച്ചു.
ആചാര്യന്മാർ, അരുളിച്ചെയൽകളുടെ ഉൾപ്പൊരുളിനെ വെളിപ്പെടുത്തുവാനായി അനേകം വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ടു്. നമ്മൾ പഠിച്ചു ആസ്വദിക്കാനായി ആചാര്യന്മാർ സൂക്ഷിച്ചു വച്ചിട്ടുള്ള ഈടുവെപ്പെന്നത് ഈ വ്യാഖ്യാനങ്ങൾ തന്നെയാണു്. ആഴ്വാന്മാരുടെ അനുഗ്രഹം കിട്ടിയ ആചാര്യന്മാർ, നാലായിര ദിവ്യപ്രബന്ധ പാസുരങ്ങളുടെ അർത്ഥങ്ങളെ പല തരത്തിലും തലങ്ങളിലുമായി വളരെ സൂക്ഷ്മമായാണ് വിശദീകരിച്ചീട്ടുള്ളത്.
ആദ്യം ആഴ്വാര്‍മാരെ ചുരുക്കത്തിൽ അറിയാം.
1. പൊയ്കൈ ആഴ്വാർ
തിരൂവെക്കാ (കാഞ്ചീപുരം)
തുലാം – തിരുവോണം
മുതൽ തിരുവന്താദി
എംബെരുമാൻടെ പരത്വത്തിൽ (മഹനീയത) ആഴ്ന്നിരുന്നവർ.
കാഞ്ച്യാം സരസി ഹേമാബ്ജേ ജാതം കാസാരയോഗിനം |
കലയേ യശ്ശ്രിയ:പത്യേ രവിം ദീപമകല്പയത് ||
ചെയ്യതുലാവോണത്തിൽ ജഗത്തുദിത്തോൻ വാഴിയേ
തിരുക്കച്ചി മാനഗരം ചെഴിക്കവന്തോൻ വാഴിയേ
വൈയന്തകളി നൂറും വകുത്തുരൈത്താൻ വാഴിയേ
വനജമലർ കരുവതനിൽ വന്തമൈന്താൻ വാഴിയേ
വെയ്യകദിരോൻ തന്നൈ വിളക്കിട്ടാൻ വാഴിയേ
വേങ്കടവർ തിരുമലൈയൈ വിരുംബുമവൻ വാഴിയേ
പൊയ്കൈമുനി വടിവഴകും പൊറ്പദമും വാഴിയേ
പൊൻമുടിയും തിരുമുഖമും ഭൂതലത്തിൽ വാഴിയേ
2. ഭൂതത്താഴ്വാർ
തിരുക്കടല്മല്ലൈ (മഹാബലിപുരം)
തുലാം – അവിട്ടം
രണ്ടാം തിരുവന്താദി
എംബെരുമാൻടെ പരത്വത്തിൽ (മഹനീയത) ആഴ്ന്നിരുന്നവർ.
മല്ലാപുരവരാധീശം മാധവീകുസുമോദ്ഭവം |
ഭൂതം നമാമി യോ വിഷ്ണോ: ജ്ഞാനദീപമകല്പയത് ||
അൻബേ തകളി നൂറും അരുളിനാൻ വാഴിയേ
ഐപ്പസിയിൽ അവിട്ടത്തിൽ അവതരിത്താൻ വാഴിയേ
നൻപുകഴ്ചേർ കുരുക്കത്തി നാൺമലരോൻ വാഴിയേ
നല്ല തിരുക്കടൻമല്ലൈ നാഥനാർ വാഴിയേ
ഇൻബുരുകു ചിന്തൈതിരിയിട്ട പിരാൻ വാഴിയേ
എഴിൻഞാനച്ചുടർ വിളക്കൈയേറ്റിനാൻ വാഴിയേ
പൊൻപുരൈയും തിരുവരംഗർ പുകഴുരൈപ്പോൻ വാഴിയേ
ഭൂതത്താർ താളിണൈ ഈഭൂതലത്തിൽ വാഴിയേ
3. പേയാഴ്വാർ
തിരുമയിലൈ (മയിലാപ്പൂർ)
തുലാം – ചതയം
മൂന്നാം തിരുവന്താദി
എംബെരുമാൻടെ പരത്വത്തിൽ (മഹനീയത) ആഴ്ന്നിരുന്നവർ.
ദൃഷ്ട്വാ ഹ്രുഷ്ട്വം യോ വിഷ്ണും രമയാ മയിലാധിപം | കൂപേ രക്തോത്പലേ ജാതം മഹദാഹ്വയമാശ്രയേ ||
തിരുക്കണ്ടേനെന നൂറുഞ്ചെപ്പിനാൻ വാഴിയേ
ചിറന്ത ഐപ്പസിയിൽ ചതയം ജനിത്തവള്ളൽ വാഴിയേ
മരുക്കമഴും മയിലൈനഗർ വാഴവന്തോൻ വാഴിയേ
മലർകരിയ നെയ്തൽതനിൽ വന്തുതിത്താൻ വാഴിയേ
നെരുക്കിടവേയിടൈകഴിയിൽ നിൻറ ചെൽവൻ വാഴിയേ
നേമിശംഖൻ വടിവഴകൈ നെഞ്ചിൽ വൈപ്പോൻ വാഴിയേ
പെരുക്കമുടൻ തിരുമഴിസൈപ്പിരാൻ തൊഴുവോൻ വാഴിയേ
പേയാഴ്വാർ താളിണൈ ഇപ്പെരുനിലത്തിൽ വാഴിയേ
4. തിരുമഴിസൈ ആഴ്വാർ
തിരുമഴിസൈ
മകരം – മകം
നാൻമുഖൻ തിരുവന്താദി, തിരുച്ഛന്ദവ്രുത്തം
എംബെരുമാൻടെ അന്തര്യാമിത്വത്തിൽ (ഹൃദയകമലവാസൻ) ആഴ്ന്നിരുന്നവർ. കൂടാതെ, ശ്രീമന്നാരായണന്റെ മാത്രം ദാസനാവണം എന്നും, അന്യ ദൈവങ്ങളെ കൈക്കൊള്ളരുതു് എന്നും ബോധിപ്പിച്ചു
ശക്തി പഞ്ചമയ വിഗ്രഹാത്മനേ സൂക്തികാരജിത ചിത്ത ഹാരിണേ| മുക്തി ദായക മുരാരി പാദയോർ ഭക്തിസാര മുനയേ നമോ നമ:||
അൻബുടനന്താദി തൊണ്ണൂറ്റാറുരൈത്താൻ വാഴിയേ അഴകാരുന്തിരുമഴിസൈയമർന്ത ചെൽവൻ വാഴിയേ ഇൻബമികു തൈയിൽ മകത്തിങ്കുദിത്താൻ വാഴിയേ എഴിറ്ച്ഛന്ദവ്രുത്തം നൂറ്റിരുപതീന്താൻ വാഴിയേ മുൻപുകത്തിൽ വന്തുതിത്ത മുനിവനാർ വാഴിയേ മുഴുപ്പെരുക്കിൽ പൊന്നിയെതിർ മിതന്തചൊല്ലോൻ വാഴിയേ നൻപുവിയിൽ നാലായിരത്തെഴുനൂറ്റാൻ വാഴിയേ നാങ്കൾ ഭക്തിസാരൻ ഇരുനറ്പദങ്കൾ വാഴിയേ
5.നമ്മാഴ്വാർ
ആഴ്വാർ തിരുനഗരി
ഇടവം – വിശാഖം
തിരുവിരുത്തം, തിരുവാചിരിയം, പെരിയ തിരുവന്താദി, തിരുവായ്മൊഴി
ശ്രീകൃഷ്ണാവതാരത്തിൽ ഈടുപെട്ടിരുന്നു. മറ്റേ എല്ലാ ആഴ്വാൻമാർക്കും വൈഷ്ണവൻമാർക്കും നേതാവ്.
മാതാ പിതാ യുവതയസ് തനയാ വിഭൂതി: സര്‍വ്വം യദേവ നിയമേന മദന്വയാനാം | ആദ്യസ്യ ന: കുലപതേർ വകുളാഭിരാമം ശ്രീമദ് തദങ്ഘ്രി യുഗളം പ്രണമാമി മൂർധ്നാ ||
ആനതിരുവിരുത്തം നൂറും അരുളിനാൻ വാഴിയേ ആചിരിയമേഴുപാട്ടളിത്ത പിരാൻ വാഴിയേ ഈനമറവന്താദിയെൺപത്തേഴീന്താൻ വാഴിയേ ഇലകുതിരുവായ്മൊഴി ആയിരത്തൊരു നൂറ്റിരണ്ടുരൈത്താൻ വാഴിയേ വാനണിയു മാമാടക്കുരുകൈ മന്നൻ വാഴിയേ വൈകാസി വിശാഖത്തിൽ വന്തുതിത്തോൻ വാഴിയേ സേനൈയർകോൻ അവതാരഞ്ചെയ്തവള്ളൽ വാഴിയേ തിരുക്കുരുകൈച്ചഠകോപൻ തിരുവടികൾ വാഴിയേ
6.മധുരകവി ആഴ്വാർ
തിരുക്കോളൂർ
മേടം – ചിത്തിര
കണ്ണിനുൺ ചിറുത്താംബു
നമ്മാഴ്വാരിടത്തു ഈടുപെട്ടിരുന്നു. ആചാര്യ ഭക്തിയുടെ പ്രാമുഖ്യത്തെ ബോധിപ്പിച്ചു.
അവിദിത വിഷയാന്തര: ശഠാരേ: ഉപനിഷദാം ഉപഗാന മാത്ര ഭോഗ: |
അപി ച ഗുണ വശാത് തദേക ശേഷി മധുരകവിർ ഹ്രുദയേ മമാവിരസ്തു ||
ചിത്തിരൈയിൽ ചിത്തിരൈനാൾ ചിറക്കവന്തോൻ വാഴിയേ തിരുക്കോളൂരവതരിത്ത ചെൽവനാർ വാഴിയേ ഉത്തരഗംഗാതീരത്തു ഉയർതവത്തോൻ വാഴിയേ ഒളികദിരോൻ തെക്കുദിക്കവുകന്തുവന്തോൻ വാഴിയേ ഭക്തിയൊടു പതിനൊന്നും പാടിനാൻ വാഴിയേ പരാങ്കുശനേ പരനെന്നു പറ്റിനാൻ വാഴിയേ മധ്യമമാം പദപ്പൊരുളൈ വാഴ്വിത്താൻ വാഴിയേ മധുരകവി തിരുവടികൾ വാഴിവാഴി വാഴിയേ
7. കുലശേഖര ആഴ്വാർ
തിരുവഞ്ചിക്കളം
കുംഭം – പുണർതം
പെരുമാൾ തിരുമൊഴി, മുകുന്ദമാലാ
ശ്രീരാമാവതാരത്തിൽ ‘ഈടുപെട്ടി’രുന്നു(കൂടുതല്‍ പ്രീയം പുലര്‍ത്തി). ഭാഗവതന്മാരേയും ദിവ്യ ദേശങ്ങളേയും എപ്പോഴും സ്തുതിക്കേണമെന്നും, അവരില്‍ സംബന്ധം പുലര്‍ത്തേണമെന്നും ബോധിപ്പിച്ചു.
ഘുഷ്യതേ യസ്യ നഗരേ രംഗയാത്രാ ദിനേ ദിനേ|
തമഹം സിരസാ വന്ദേ രാജാനം കുലശേഖരം||
അഞ്ചനമാ മലൈപ്പിറവിയാതരിത്തോൻ വാഴിയേ അണിയരങ്കർ മണത്തൂണൈയടൈന്തുയ്ന്തോൻ വാഴിയേ വഞ്ചിനഗരന്തന്നിൽ വാഴവന്തോൻ വാഴിയേ മാസിതനിൽ പുനർപൂശം വന്തുതിത്താൻ വാഴിയേ അഞ്ചലെന കുടപ്പാംബിലങ്കൈയിട്ടാൻ വാഴിയേ അനവരതം രാമകതൈയരുളുമവൻ വാഴിയേ ചെഞ്ചൊൽമൊഴി നൂറ്റഞ്ചും ചെപ്പിനാൻ വാഴിയേ ചേരലർകോൻ ചെങ്കമലത്തിരുവടികൾ വാഴിയേ
8. പെരിയാഴ്വാർ
ശ്രീവില്ലിപുത്തൂർ
മിഥുനം – ചോതി
തിരുപ്പല്ലാണ്ടു, പെരിയാഴ്വാർ തിരുമൊഴി
ശ്രീകൃഷ്ണാവതാരത്തിൽ ഈടുപെട്ടിരുന്നു. ഭഗവാന് മംഗള ആശംസകൾ നേരേണ്ടതിന്റെ ആവശ്യത്തെയുണർത്തി.
ഗുരുമുഖമനധീത്യ പ്രാഹ വേദാനശേഷാൻ നരപതിപരിക്ലുപ്തം ശുല്കമാദാതുകാമ: |
ശ്വശുരമമരവന്ദ്യം രംഗനാഥസ്യ സാക്ഷാത് ദ്വിജകുലതിലകം തം വിഷ്ണുചിത്തം നമാമി||
നല്ലതിരുപ്പല്ലാണ്ടു നാൻമൂൻറോൻ വാഴിയേ നാനൂറ്ററുപത്തൊന്നും നമക്കുരൈത്താൻ വാഴിയേ ചൊല്ലരിയ ആനിതനിൽ ചോതിവന്താൻ വാഴിയേ തൊടൈചൂടിക്കൊടുത്താൾതാൻ തൊഴുന്തമപ്പൻ വാഴിയേ ചെല്‍വനംബി തന്നൈപ്പോല്‍ ചിറപ്പുറ്റാൻ വാഴിയേ ചെൻറുകിഴിയറുത്തു മാൽ ദൈവമെൻറാൻ വാഴിയേ വില്ലിപുത്തൂർ നഗരത്തൈ വിളങ്കവൈത്താൻ വാഴിയേ വേദിയർകോൻ ഭട്ടർപിരാൻ മേദിനിയിൽ വാഴിയേ
9. ആണ്ടാൾ
ശ്രീവില്ലിപുത്തൂർ
കർകടകം – പൂരം
തിരുപ്പാവൈ, നാച്ചിയാർ തിരുമൊഴി
ശ്രീകൃഷ്ണാവതാരത്തിൽ ഈടുപെട്ടിരുന്നു. സാക്ഷാൽ ഭൂമിദേവിയുടെ അവതാരം. ഭഗവാന് മംഗള ആശംസകൾ നേരേണ്ടതിന്റെ ആവശ്യത്തെ പഠിപ്പിച്ചു.
നീളാതുംഗസ്തനഗിരിതടീസുപ്തമുദ്‌ബോദ്ധ്യ കൃഷ്ണം പാരാർഥ്യം സ്വം ശ്രുതിശതശിരസിദ്ധമദ്ധ്യാപയന്തീ | സ്വോച്ചിഷ്ഠായാം സ്രജി നിഗളിതം യാ ബലാത്‌ക്രുത്യ ഭുങ്തേ ഗോദാ തസ്യൈ നമ ഇദമിദം ഭൂയ ഏവാസ്തു ഭൂയഃ ||
തിരുവാടിപ്പൂരത്തു ജകത്തുദിത്താൾ വാഴിയേ തിരുപ്പാവൈ മുപ്പതും ചെപ്പിനാൾ വാഴിയേ പെരിയാഴ്വാർ പെറ്റെടുത്ത പെൺപിള്ളൈ വാഴിയേ പെരുംബൂദൂർ മാമുനിക്കുപ്പിന്നാനാൾ വാഴിയേ ഒരുനൂറ്റു നാറ്പ്പത്തു മൂന്നുരൈത്താൾ വാഴിയേ ഉയരരങ്കർക്കേ കണ്ണിയുകന്തളിത്താൾ വാഴിയേ മരുവാരുന്തിരുമല്ലി വളനാടി വാഴിയേ വൺപുതുവൈ നഗർക്കോതൈ മലർപ്പദങ്കൾ വാഴിയേ
10. തൊണ്ടരടിപ്പൊടി ആഴ്വാർ
തിരുമണ്ടങ്കുടി
ധനു – ത്രുക്കേട്ട
തിരുമാലൈ, തിരുപ്പള്ളിയെഴുച്ചി
ശ്രീരംഗനാഥനിടത്തിൽ ഈടുപെട്ടിരുന്നു.. നാമ സങ്കീർത്തനം, ശരണാഗതി ഭാഗവതരുടെ മഹത്ത്വം ഇവയെക്കുറിച്ചു ബോധം വരുത്തി.
തമേവ മത്വാ പരവാസുദേവം രംഗേശയം രാജ വദർഹണീയം| പ്രാബോധകീം യോകൃത സൂക്തിമാലാം ഭക്താംഘ്രി രേണും ഭഗവന്തമീഡേ ||
മണ്ടങ്കുടിയതനൈ വാഴ്വിത്താൻ വാഴിയേ മാർകഴിയിൽ കേട്ടൈ നാള്‍ വന്തുതിത്താൻ വാഴിയേ തെണ്ടിരൈ ചൂഴരരങ്കരൈയേ ദൈവമെൻറാൻ വാഴിയേ തിരുമാലൈയൊൻപതഞ്ചും ചെപ്പിനാൻ വാഴിയേ പണ്ടു തിരുപ്പള്ളിയെഴുച്ചി പത്തുരൈത്താൻ വാഴിയേ പാവൈയർകൾ കലവിതനൈ പഴിത്തചെൽവൻ വാഴിയേ തൊണ്ടുചെയ്തു തുളപത്താൽ തുലങ്കിനാൻ വാഴിയേ തൊണ്ടരടിപ്പൊടിയാഴ്വാർ തുണൈപ്പദങ്കൾ വാഴിയേ
11. തിരുപ്പാണാഴ്വാർ
ഉറൈയൂർ
വൃശ്ചികം – രോഹിണി
അമലനാദിപിരാൻ
ശ്രീരംഗനാഥനിൽ ആണ് അദ്ദേഹം കൂടുതല്‍ ഭക്തി പുലര്‍ത്തിയത് . പെരിയ പെരുമാളുടെ(ശ്രീരംഗനാഥന്റെ) ദിവ്യമംഗള വിഗ്രഹത്തിനു് മംഗളാസാശനം ചെയ്തു.
ആപാദചൂഡമനുഭൂയ ഹരിംശയാനം മദ്ധ്യേ കവേര ദുഹിതുര് മുദിതാന്തരാത്മാ | അദ്രഷ്ട്രുതാം നയനയോർ വിഷയാന്തരാണാം യോ നിശ്ചികായ മനവൈ മുനിവാഹനം തം ||
ഉംബർതൊഴും മെയ്ജ്ഞാനത്തുറൈയൂരാൻ വാഴിയേ രോഹിണിനാൾ കാർത്തികൈയിലുദിത്തവള്ളൽ വാഴിയേ വമ്പവിഴ്താർ മുനിതോളിൽ വന്തപിരാൻ വാഴിയേ മലർക്കണ്ണൈ വേറൊൻറില്‍ വൈയാതാൻ വാഴിയേ അംഭുവിയിൽ മതിളരംഗരകം പുകുന്താൻ വാഴിയേ അമലനാദിപിരാൻ പത്തുമരുളിനാൻ വാഴിയേ ചെമ്പൊൻ അടി മുടിയളവും സേവിപ്പോൻ വാഴിയേ തിരുപ്പാണൻ പൊറ്പദങ്കൾ ജകതലത്തിൽ വാഴിയേ
12. തിരുമങ്കൈ ആഴ്വാർ(പരകാലന്‍)
തിരുക്കുറൈയലൂർ
കർകടകം – കാർത്തിക
പെരിയ തിരുമൊഴി, തിരുക്കുറുനതാണ്ടകം, തിരുവെഴുക്കൂറ്റിരുക്കൈ, ചിരിയ തിരുമടൽ, പെരിയ തിരുമടൽ, തിരുനെടുന്താണ്ടകം
ആടൽമാ എന്ന കുതിരയിലേറി ഒരുപാടു ദിവ്യ ദേശങ്ങളില്‍ ചെന്നു് അവിടെയെല്ലാം എംബെരുമാൻമാരെ തൊഴുതു മംഗള ആശംസകൾ പാടിയവരാണു്. ശ്രീരംഗത്തും പലവിധ കൈങ്കര്യങ്ങള്‍(സേവനങ്ങള്‍)അനുഷ്ഠിച്ചു.
കലയാമി കലിധ്വംസം കവിം ലോകദിവാകരം| യസ്യ ഗോപി പ്രകാശാഭിർ ആവിദ്യം നിഹതം തമ: ||
കലന്ത തിരുക്കാർത്തികൈയിൽ കാർത്തികൈ വന്തോൻ വാഴിയേ കാചിനിയൊൺ കുറൈയലൂർക്കാവലോൻ വാഴിയേ നലന്തികഴായിരത്തെൺപത്തു നാലുരൈത്തോൻ വാഴിയേ നാലൈന്തുമാറൈന്തും നമക്കുരൈത്താൻ വാഴിയേ ഇലങ്കെഴുകൂറ്റിരുക്കൈയിരുമടലീന്താൻ വാഴിയേ ഇമ്മൂന്നിൽ ഇരുനൂറ്റിരുപത്തേഴീന്താൻ വാഴിയേ വലന്തികഴും കുമുദവല്ലി മണവാളൻ വാഴിയേ വാൾ കലിയൻ പരകാലൻ മങ്കൈയർകോൻ വാഴിയേ
ഗുകാര: അന്ധകാര വാച്യ ശബ്ദ: – ഗു എന്ന അക്ഷരം ജ്ഞാനത്തേ ചൂഴ്ന്നിട്ടുള്ള ഇരുളിനെ സൂചിപ്പിക്കുന്നു. രുകാര: തന്നിവർത്തക: – രു എന്ന അക്ഷരം ഇരുളിന്റെ നിവർത്തിയെക്കുറിക്കുന്നു. ആകയാല്‍, ഗുരു എന്ന പദം, ഇരുൾനീക്കി സത്യജ്ഞാനത്തെ ബോധിച്ചു സൻമാർഗ്ഗത്തിലാക്കുന്നവരെന്ന് അര്‍ത്ഥമാക്കുന്നു. ഗുരു അഥവാ ആചാര്യന്‍ എന്നീ രണ്ടു പദങ്ങളും ആത്മോപദേഷ്ടാക്കളെ ഉദ്ദേശിച്ചുള്ളതാണ്.
ഗുരു പിന്നെ, ശിഷ്യൻ എന്നു തുടർച്ചയായി ഗുരുപരമ്പരയിലൂടെ ശാസ്ത്ര താല്പര്യയങ്ങളെ സംരക്ഷിച്ച് തുടര്‍ന്ന് വരുന്ന രീതിയാണ് ഓരാൺവഴി ഗുരുപരമ്പര എന്നത്. ശ്രീലക്ഷ്മീനാഥനായ ശ്രീരംഗനാഥൻ തുടങ്ങി, ലോക ഗുരുവായ ശ്രീരാമാനുജർ എന്ന ജഗദാചാര്യൻ വഴി, സ്വയം ശ്രീരംഗനാഥൻ പോലും പ്രത്യക്ഷപ്പെട്ട് തന്റെ സ്വന്തം ആചാര്യനെന്നു വിളിച്ച് ആദരിച്ച മണവാളമാമുനികൾ വരെ നീണ്ടതാണു് നമ്മുടെ ഓരാൺവഴി ഗുരുപരമ്പര. ഈ ഓരാൺവഴി ആചാര്യന്‍മാരെ അറിയാം.
13. പെരിയ പെരുമാൾ
ശ്രീമന്നാരായണൻ
മീനം – രേവതി
ഭഗവദ്ഗീത, “ശ്രീശൈലേശ ദയാപാത്രം” എന്നു തുടങ്ങുന്ന മണവാളമാമുനികളുടെ ധ്യാനശ്ലോകം(തനിയൻ) ഇവ നല്കി.
ശ്രീരംഗനാഥൻ എന്നു പ്രസിദ്ധനായ ആദിഗുരു. പരമപദത്തിൽ നിന്നും സത്യലോകത്തിലേക്കു് എഴുന്നരുളി, ബ്രഹ്മാവു ആരാധന ചെയ്തുകൊണ്ടിരുന്നു. പിന്നീടു അയോദ്ധയിലേക്കിറങ്ങി വന്നു, ശ്രീരാമൻ ഉൾപ്പെട്ട സൂര്യവംശ രാജാക്കളുടെ ആരാധനയിലായിരുന്നു. അതിനു ശേഷം വിഭീഷണന്റെ കൂടെ വന്ന് ശ്രീരംഗത്തിലെത്തി.
ശ്രീസ്തനാഭരണം തേജ: ശ്രീരംഗേശയം ആശ്രയേ | ചിന്താമണിം ഇവോദ്വാന്തം ഉത്സംഗേ അനന്തഭോഗിന:||
തിരുമകളും മൺമകളും ചിറക്കവന്തോൻ വാഴിയേ ചെയ്യവിടൈത്തായ്മകളാർ സേവിപ്പോൻ വാഴിയേ ഇരുവിശുംബിൽ വീറ്റിരുക്കും ഇമൈയവർകോൻ വാഴിയേ ഇടർകടിയപ്പാറ്കടലൈ എയ്തിനാൻ വാഴിയേ അരിയദശരഥൻ മകനായവതരിത്താൻ വാഴിയേ അന്ത്യാമിത്വമും ആയിനാൻ വാഴിയേ പെരുകിവരും പൊന്നിനടുപ്പിൻതുയിൻറാൻ വാഴിയേ പെരിയപെരുമാൾ എങ്കൾ പിരാൻ അടികൾ വാഴിയേ
14. പെരിയ പിരാട്ടിയാർ
തിരുപ്പാൽ കടൽ ( ക്ഷീരാബ്ധി)
മീനം – ഉത്രം
ശ്രീരംഗനായകി എന്നു് ഏവരും വിളിക്കുന്ന ലോകജനനിയായ ശ്രീലക്ഷ്മി. സ്വയം ഭഗവാന്റെ ദിവ്യമഹിഷി. ഭഗവാന്റെ സാക്ഷാൽ കാരുണ്യം സ്വരൂപമായവൾ. എംബെരുമാനോട് അടുക്കാൻ സഹായിക്കുന്ന ശുപാർശകാരിയായി (പുരുഷകാരകയായി) പൂർവാചാര്യൻമാർ കീർത്തിക്കുന്ന അമ്മ.
നമ: ശ്രീരംഗ നായക്യൈ യത്ഭ്രൂവിഭ്രം അഭേദത: | ഈശേശിതവ്യ വൈഷമ്യ നിംനോന്നതം ഇദം ജഗത് ||
പങ്കയപ്പൂവിൽ പിറന്ന പാവൈനല്ലാൾ വാഴിയേ പങ്കുനിയിൽ ഉത്തര നാൾ പാരുദിത്താൾ വാഴിയേ മങ്കൈയർകൾ തിലകമെന വന്ത ചെൽവി വാഴിയേ മാലരംഗർ മണിമാർബൈ മന്നുമവൾ വാഴിയേ എങ്കളെഴിൽ സേനൈമന്നർക്കു ഇതമുരൈത്താൾ വാഴിയേ ഇരുപത്തഞ്ചു ഉൾപൊരുൾ മാൽ ഇയംബുമവൾ വാഴിയേ ചെങ്കമലച്ചെയ്യരങ്കം ചെഴിക്കവന്താൾ വാഴിയേ ശ്രീരംഗ നായകിയാർ തിരുവടികൾ വാഴിയേ
15. സേനൈ മുതലിയാർ(വിഷ്വക്സേനര്‍)
തുലാം – പൂരാടം
വിഷ്വക്സേന സംഹിത
പരമപദത്തിൽ ഭഗവാന്റെ സേനാ നായകൻ. ഭഗവാന്റെ പ്രതിനിധിയായ കാര്യനിര്വാഹകൻ. നിത്യവും ഭഗവാൻ ഭുജിച്ച പ്രസാദത്തിനു ആദ്യ അവകാശിയായതു കൊണ്ടു് ശേഷാശനർ എന്ന തിരുനാമം കൂടിയുണ്ടു്.
ശ്രീരംഗചന്ദ്രമസം ഇന്ദിരയാ വിഹർതും വിന്യസ്യ വിസ്വ ചിദചിന്നയനാധികാരം | യോ നിര്വഹത്യ നിശമംഗുലി മുദ്രയൈവ സേനാന്യം അന്യ വിമുഖാസ്തമസി ശ്രിയാമ ||
ഓങ്കു തുലാപ്പൂരത്തുദിത്ത ചെൽവൻ വാഴിയേ ഒണ്ടൊടിയാൾ സൂത്രവതി ഉറൈ മാർബൻ വാഴിയേ ഈങ്കുലകിൽ ശഠകോപർക്കിദമുരൈത്താൻ വാഴിയേ എഴിൽ പിരംബിൻ ചെങ്കോലൈ ഏന്തുമവൻ വാഴിയേ പാങ്കുടൻ മുപ്പത്തുമൂവർ പണിയുമവൻ വാഴിയേ പങ്കയത്താൾ തിരുവടിയൈപ്പറ്റിനാൻ വാഴിയേ തേങ്കുപുകഴരങ്കരൈയേ ചിന്തൈ ചെയ്വോൻ വാഴിയേ സേനയർകോൻ ചെങ്കമലത്തിരുവടികൾ വാഴിയേ
16. നമ്മാഴ്വാർ (ശഠകോപൻ)
ആഴ്വാർ തിരുനഗരി അവതരിച്ചു
ഇടവം – വിശാഖം നക്ഷത്രം
തിരുവിരുത്തം, തിരുവാചിരിയം, പെരിയ തിരുവന്താദി, തിരുവായ്മൊഴി ഇവ രചിച്ചു
ശ്രീകൃഷ്ണാവതാരത്തിൽ ഈടുപെട്ടിരുന്നു. മറ്റ് എല്ലാ ആഴ്വാൻമാർക്കും വൈഷ്ണവൻമാർക്കും നേതാവും.
മാതാ പിതാ യുവതയസ് തനയാ വിഭൂതി: സര്വം യദേവ നിയമേന മദന്വയാനാം | ആദ്യസ്യ ന: കുലപതേർ വകുളാഭിരാമം ശ്രീമദ് തദങ്ഘ്രി യുഗളം പ്രണമാമി മൂർധ്നാ ||
തിരുക്കുരുകൈപ്പെരുമാൾ തൻ തിരുത്താൾകൾ വാഴിയേ തിരുവാന തിരുമുഖത്തുച്ചെവ്വി എൻറും വാഴിയേ ഇരുക്കുമൊഴി എന്നെഞ്ഞിൽ തേക്കിനാൻ വാഴിയേ എന്തൈ യതിരാജർക്കു ഇറൈവനാർ വാഴിയേ കരുക്കുഴിയിൽ പുകാവണ്ണം കാത്തരുൾവോൻ വാഴിയേ കാചിനിയിൽ ആർയനൈക്കാട്ടിനാൻ വാഴിയേ വരുത്തമറ വന്തെന്നൈ വാഴ്വിത്താൻ വാഴിയേ മധുരകവിതം പിരാൻ വാഴി വാഴി വാഴിയേ
17.നാഥമുനികൾ (ശ്രീരംഗനാഥ മുനി)
കാട്ടു മന്നാർ കോയിൻ (വീരനാരായണപുരം)
ആനി – മിഥുനം
ന്യായ തത്വം, യോഗ രഹസ്യം, പുരുഷ നിർണയം
നമ്മാഴ്വാരുടെ അവതാര സ്ഥലത്തുച്ചെന്നു ആഴ്വാരെ ധ്യാനിച്ചു് നാലായിരം ദിവ്യ പ്രബന്ധങ്ങളെയും അവയുടെ അർത്ഥങ്ങളെയും നേടിയെടുത്തു.
നമോ അചിന്ത്യ അദ്ഭുത അക്ളിഷ്ട ജ്ഞാന വൈരാഗ്യ രാശയേ| നാഥായ മുനയെ അഗാധ ഭഗവദ് ഭക്തി സിന്ധവേ ||
ആനിതന്നിൽ അനുഷത്തിൽ അവതരിത്താൻ വാഴിയേ ആളവന്താർക്കു ഉപദേശമരുളിവൈത്താൻ വാഴിയേ ഭാനു തെക്കിൽ കണ്ടവൻ ചൊൽ പലവുരൈത്താൻ വാഴിയേ പരാങ്കുശനാർ ചൊൽ പ്രബന്ധം പരിന്തു കറ്റാൻ വാഴിയേ ഗാനമുറത്താളത്തിൽ കണ്ടിസൈത്താൻ വാഴിയേ കരുണയിനാൽ ഉപദേശ ഗതിയളിത്താൻ വാഴിയേ നാനിലത്തിൽ ഗുരുവരൈയൈ നാട്ടിനാൻ വാഴിയേ നലം തികഴും നാഥമുനി നറ്പദങ്കൾ വാഴിയേ
18. ഉയ്യക്കൊണ്ടാർ (പുണ്ടരീകാക്ഷർ)
തിരുവെള്ളറൈ
മേടം – കാർത്തിക
നാലായിരം ദിവ്യ പ്രബന്ധങ്ങളെയും അവയുടെ അർത്ഥങ്ങളെയും നാഥമുനികളില് നിന്നും നന്നായിപ്പഠിച്ചു വളർത്തി പ്രബലമാക്കി.
നമ: പംകജ നേത്രായ നാഥ: ശ്രീ പാദ പംകജേ ! ന്യസ്ത സർവ ഭരായ അസ്മാദ് കുല നാഥായ ധീമതേ ||
വാലവെയ്യോൻതനൈ വെൻറ വടിവഴകൻ വാഴിയേ മാൽ മണക്കാൽ നംബി തൊഴും മലർപ്പദത്തോൻ വാഴിയേ ശീലമികു നാഥമുനി ചീരുരൈപ്പോൻ വാഴിയേ ചിത്തിരൈയിൽ കാർത്തികനാൾ ചിറക്ക വനതോൻ വാഴിയേ നാലിരണ്ടും ഐയൈന്തും നമക്കുരൈത്താൻ വാഴിയേ നാലെട്ടിൻ ഉൾപൊരുളൈ നടത്തിനാൻ വാഴിയേ മാൽ അരംഗ മണവാളർ വളമുരൈപ്പോൻ വാഴിയേ വൈയം ഉയ്യക്കൊണ്ടവർ താൾ വൈയകത്തിൽ വാഴിയേ
19. മണക്കാൽ നംബി (ശ്രീരാമമിശ്രർ)
മണക്കാൽ (ശ്രീരംഗത്തിനടുത്തു)
കുംഭം – മകം
ആളവന്താരെ(യമുനാചാര്യരെ) സമ്പ്രദായത്തിലേക്കു കൊണ്ടുവന്നു, നമ്മൾ ഏവർക്കും ശ്രേഷ്ഠനായ യാമുനാചാര്യരാക്കിയെടുത്തു.
അയത്നത: യാമുനാം ആത്മ ദാസം അലറ്ക്ക പത്രാർപ്പണ നിഷ്ക്രയേണ | യ: ക്രീതവാൻ ആസ്തിത യൌവരാജ്യം നമാമിതം രാമമേയ സത്വം ||
ദേശമുയ്യക്കൊണ്ടവർ താൾ ചെന്നി വൈപ്പോൻ വാഴിയേ തെന്നരംഗർ ചീരരുളൈച്ചേർന്തിരുപ്പോൻ വാഴിയേ ദാശരഥി തിരുനാമം തഴൈക്ക വന്തോൻ വാഴിയേ തമിഴ്നാഥമുനി ഉകപ്പൈ സ്ഥാപിത്താൻ വാഴിയേ നേശമുടൻ ആർയനൈ നിയമിത്താൻ വാഴിയേ നീൾനിലത്തിൽ പതിൻമർ കലൈ നിറുത്തിനാൻ വാഴിയേ മാശി മകംതനിൽ വിളങ്ക വന്തുദിത്താൻ വാഴിയേ മാൽ മണക്കാൽ നംബി പദം വൈയകത്തിൽ വാഴിയേ
20. ആളവന്താർ (യാമുനാചാര്യർ)
കാട്ടു മന്നാർ കോയിൻ (വീരനാരായണപുരം)
കടകം – ഉത്രാടം
ഗീതാർത്ഥ സങ്ഗ്രഹം, ആഗമ പ്രാമാണ്യം, ചതുശ്ലോകീ, സ്തോത്ര രത്നം മുതലായവ
ഭക്തിയെന്നാൽ എന്തെന്നു് സ്തോത്ര രത്നത്തിൽ തെളിച്ചുപറഞ്ഞു, ഭാഗവതന്മാരായ എല്ലാവരെയും വേര്‍തിരിവില്ലാതെ, സമഭാവനയോടെ കണ്ടു. എല്ലാവരെയും സമഭാവത്തില്‍ കാണണമെന്ന് നമ്മെ പഠിപ്പിച്ചു.. ശ്രീരാമാനുജരെ കണ്ടെത്തി അദ്ദേഹത്തിന് വേണ്ട അറിവ് പകരാനായി ആറു ശിഷ്യരെ തെരഞ്ഞെടുത്ത് എല്ലാം പറഞ്ഞു പഠിപ്പിച്ചു, സര്‍വ്വവും ചിട്ടപ്പെടുത്തി വെച്ചു.
യത് പദാമ്ഭോരുഹധ്യാന വിധ്വസ്താശേഷകല്‍മഷ | വസ്തുതാമുപയാതോഹം യാമുനേയം നമാമി തം ||
മച്ചണിയും മതിളരംഗം വാഴ്വിത്താൻ വാഴിയേ മറൈനാൻഗും ഓരുരുവിൻ മക്ഴ്ന്തു കറ്റാൻ വാഴിയേ പച്ചൈയിട്ട രാമർപദം പകരുമവൻ വാഴിയേ പാടിയത്തോൻ ഈടേറപ്പാര്വൈ ചെയ്തോൻ വാഴിയേ കച്ചി നഗർ മായനിരു കഴൽ പണിന്തോൻ വാഴിയേ കടക ഉത്രാടത്തുക്കലുദിത്താൻ വാഴിയേ അച്ചമറ മനമകിഴ്ച്ചി അണൈന്തിട്ടാൻ വാഴിയേ ആളവന്താർ താളിണകൾ അനവരതം വാഴിയേ
21. പെരിയനംബി (മഹാപൂർണർ)
ശ്രീരംഗം
ധനു – ത്രുക്കേട്ട
തിരുപ്പതിക്കോവൈ
ആളവന്താരെയും ശ്രീരാമാനുജരെയും വളരെ സ്നേഹിച്ചിരുന്നു. ശ്രീരാമാനുജരെ ശ്രീരംഗത്തിലേക്കു എഴുന്നരുളിപ്പിച്ചു ശ്രീരംഗ ശ്രീയ്ക്ക് ശ്രീയുണ്ടാക്കി(ഐശ്വര്യം പൂര്‍ണ്ണമാക്കി).
കമലാപതി കല്യാണ ഗുണാമൃത നിഷേവയാ | പൂര്‍ണ കാമായ സതതം പൂര്‍ണായ മഹതേ നമ: ||
അമ്പുവിയിൽ പതിൻമർകലൈ അയ്ന്തുരൈപ്പോൻ വാഴിയേ ആളവന്താർ താളിണയൈ അടൈന്തുയ്ന്തോൻ വാഴിയേ ഉംബർ തൊഴും അരംഗേശർക്കു ഉകപ്പുടയോൻ വാഴിയേ ഓങ്കു ധനുക്കേട്ടതനിൽ ഉദിത്ത പിരാൻ വാഴിയേ വമ്പവിഴ്താർ വരദരുരൈ വാഴി ചെയ്താൻ വാഴിയേ മാറനേർ നംബിക്കു വാഴ്വളിത്താൻ വാഴിയേ എംബെരുമാനാർ മുനിവർക്കു ഇദമുരൈത്താൻ വാഴിയേ എഴിൽ പെരിയനംബി ചരൺ ഇനിതൂഴി വാഴിയേ
22. എംബെരുമാനാർ (ശ്രീ രാമാനുജർ)
ശ്രീപെരുമ്പുതൂർ അവതരിച്ചു
മേടം – തിരുവാതിര നക്ഷത്രം
ശ്രീഭാഷ്യം, ഗീതാ ഭാഷ്യം, വേദാർത്ഥ സങ്ഗ്രഹം, വേദാന്ത ദീപം, വേദാന്ത സാരം, ശരണാഗതി ഗദ്യം, ശ്രീരംഗ ഗദ്യം, ശ്രീവൈകുണ്ഠ ഗദ്യം, നിത്യ ഗ്രന്ഥം എന്നിവ കൃതികള്‍.
വിശിഷ്ടാദ്വൈത സിദ്ധാന്തത്തെ വളർത്തിയ ആചാര്യന്മാരിൽ പ്രധാനി. സമ്പ്രദായത്തെ ഭാരത ദേശം മുഴുവനും പരത്തി.
യോനിത്യം അച്യുത പദാംബുജ യുഗ്മരുക്മ വ്യാമോഹതസ്തദിതരാണി തൃണായ മേനേ അസ്മദ്ഗുരോർ ഭഗവതോസ്യ ദയൈകസിന്ധോ: രാമാനുജസ്യ ചരണൗ ശരണം പ്രപദ്യേ
ഹസ്തിഗിരി അരുളാളർ അടിപണിന്തോൻ വാഴിയേ അരുട്കച്ചി നംബിയുരൈ ആറുപെറ്റോൻ വാഴിയേ ഭക്തിയുടൻ പാദ്യത്തൈ പകർന്തിട്ടാൻ വാഴിയേ പതിൻമർകലൈ ഉട്പൊരുളൈ പരിന്തു കറ്റാൻ വാഴിയേ ശുദ്ധ മകിഴ്മാറനടി തൊഴുതുയ്ന്തോൻ വാഴിയേ തൊൽ പെരിയ നംബി ചരൺ തോൻ്റിനാൻ വാഴിയേ ചിത്തിരയിൽ ആതിര നാൾ ചിറക്ക വന്തോൻ വാഴിയേ ചീർ പെരുമ്പുദൂർ മുനിവൻ തിരുവടികൾ വാഴിയേ
23. എംബാർ (ഗോവിന്ദപ്പെരുമാൾ)
മധുര മംഗലം
മകരം – പുണർതം
വിജ്ഞാന സ്തുതി, എംബെരുമാനാർ വടിവഴകു പാസുരം.
എംബെരുമാനാരുടെ പാദച്ചുവടെന്നു പ്രസിദ്ധനായി. ഭഗവദ്വിഷയത്തിനു പരമ രസികനും മറ്റെല്ലാത്തിനും മഹാ വിരക്തനുമായിരുന്നു.
രാമാനുജ പദ ഛായാ ഗോവിന്ദാഹ്വ അനപായിനീ തദാ യത്ത സ്വരൂപാ സാ ജീയാൻ മദ് വിശ്രമസ്ഥലീ
പൂവളരും തിരുമകളാർ പൊലിവുറ്റോൻ വാഴിയേ പൊയ്കൈ മുദൽ പതിൻമർ കലൈപ്പൊരുൾ ഉരൈപ്പോൻ വാഴിയേ മാവളരും പൂദൂരാൻ മലർ പദത്തോൻ വാഴിയേ മകരത്തിൽ പുനർപൂശം വന്തുദിത്തോൻ വാഴിയേ ദേവുമെപ്പൊരുളും പടൈക്കത്തിരൂന്തിനാൻ വാഴിയേ തിരുമലൈ നംബിക്കവനടിമൈ ചെയ്യുമവൻ വാഴിയേ പാവൈയർകൾ കലവിയിരുൾ പകലെൻറാൻ വാഴിയേ ദട്ടർതൊഴും എംബാർ പൊറ്പദമിരണ്ടും വാഴിയേ
24. പരാശര ഭട്ടർ
ശ്രീരംഗം
ഇടവം – അനുഷം
ശ്രീരംഗരാജ സ്തവം, അഷ്ടശ്ലോകീ, ശ്രീ ഗുണരത്ന കോശം മുദലായവ.
എംബെരുമാനാരുടെ പാദച്ചുവടെന്നു പ്രസിദ്ധനായി. ഭഗവദ്വിഷയത്തിനു പരമ രസികനും മറ്റെല്ലാത്തിനും മഹാ വിരക്തനുമായിരുന്നു.
ശ്രീ പരാശര ഭട്ടാര്യ ശ്രീരംഗേശ പുരോഹിത:| ശ്രീവത്സാങ്ഗ സുത: ശ്രീമാൻ ശ്രേയസേ മേ അസ്തു ഭുയസേ||
തെന്നരംഗർ മൈന്തൻ എനച്ചിറക്ക വന്തോൻ വാഴിയേ തിരുനെടുന്താണ്ടകപ്പൊരുളൈ ചെപ്പുമവൻ വാഴിയേ അന്നവയൽ പൂദൂരാൻ അടിപണിന്തോൻ വാഴിയേ അനവരതം എംബാരുക്കു ആൾചെയ്വോൻ വാഴിയേ മന്നുതിരുക്കൂരനാർ വളമുരൈപ്പോൻ വാഴിയേ വൈകാശിയനുഷത്തിൽ വന്തുദിത്തോൻ വാഴിയേ പന്നുകലൈ നാൽവേദപ്പയൻ തെരിന്തോൻ വാഴിയേ പരാശരനാം ചീർ ഭട്ടർ പാരുലകിൽ വാഴിയേ
24. നഞ്ചീയർ(വേദാന്തി)
തിരുനാരായണപുരം
മീനം – ഉത്രം
തിരുവായ്മൊഴി 9000പ്പടി വ്യാഖ്യാനവും മറ്റു് ചില വ്യാഖ്യാനങ്ങളും.
ഭട്ടർ തിരുത്തിയെടുത്തവരാണു. അദ്വൈത വിദ്വാനായിരുന്ന ഇദ്ദേഹം ഭട്ടരുടെ ശ്രമത്താല്‍ ഉയർന്നൊരു ശ്രീവൈഷ്ണവരായി മാറി. ഭട്ടരുടെ ശിഷ്യന്മാരിൽ ഏറ്റവും തിളക്കം കൂടിയവരായിരുന്നു. വേദാന്താചാര്യർ എന്നും അറിയപ്പെടുന്നു.
നമോ വേദാന്ത വേദ്യായ ജഗൻ മംഗള ഹേതവേ യസ്യ വാഗാമൃതാസാര ഭൂരിതം ഭുവനത്രയം
തെണ്ടിരൈ ചൂഴ്തിരുവരംഗം ചെഴിക്ക വന്തോൻ വാഴിയേ ശ്രീമാധവനെന്നും ചെൽവനാർ വാഴിയേ പണ്ടൈ മറൈത്തമിഴ്പ്പൊരുളൈ പകരവന്തോൻ വാഴിയേ പങ്കുനിയിൽ ഉത്തരനാൾ പാരുദിത്താൻ വാഴിയേ ഒണ്ടൊടിയാൾ കലവിതന്നൈ ഒഴിത്തിട്ടാൻ വാഴിയേ ഒൻപതിനായിരപ്പൊരുളൈ ഓതുമവൻ വാഴിയേ എൺദിശയും ചീർ ഭട്ടർ ഇണയടിയോന്‍ വാഴിയേ എഴിൽപെരുകും നഞ്ചീയർ ഇനിതൂഴി വാഴിയേ
26. നമ്പിള്ളൈ (ലോകാചാര്യർ)
നംബൂർ
വൃശ്ചികം – കാർത്തിക
തിരുവായ്മൊഴി 36000പ്പടി വ്യാഖ്യാനവും വേറെ ചില വ്യാഖ്യാനങ്ങളും.
സംസ്കൃത ദ്രാവിഡ ശാസ്ത്രങ്ങളിൽ മികച്ച നിപുണൻ. ആദ്യമായി ശിരീരംഗം ക്ഷേത്രത്തിൽത്തന്നേ തിരുവായ്മൊഴിയെ വിശദമായി ഉപന്യസിച്ചു(പ്രഭാഷണ പരമ്പരകള്‍ നടത്തുന്നതിനെ ആണ് ഉപന്യാസം എന്ന് പറയുന്നത്). തിരുമങ്കയാഴ്വാരുടെ അവതാരമായി കരുതുന്നു.
വേദാന്ത വേദ്യ അമൃത വാരിരാശേ: വേദാർത്ഥ സാര അമൃത പൂരമഗ്ര്യം | ആദായ വര്ഷന്തം അഹം പ്രപദ്യേ കാരുണ്യ പൂർണം കലിവൈരിദാസം ||
ദേമരുവും ചെങ്കമലത്തിരുത്താൾകൾ വാഴിയേ തിരുവരൈയിൽ പട്ടാടൈ ചേർമരുങ്കും വാഴിയേ ദാമമണി വടമാർബും പുരിനൂലും വാഴിയേ താമരൈക്കൈ ഇണയഴകും തടംഭുയമും വാഴിയേ പാമരുവും തമിഴ്വേദം പയിൽ പവളം വാഴിയേ ഭാഷിയത്തിൻ പൊരുൾതന്നൈപ്പകർ നാവും വാഴിയേ നാമനുതൽ മതിമുഖമും തിരുമുടിയും വാഴിയേ നമ്പിള്ളൈ വടിവഴകും നാൾതോറും വാഴിയേ
27. വടക്കുത്തിരുവീദിപ്പിള്ളൈ (ശ്രീകൃഷ്ണപാദര്‍)
ശ്രീരംഗം
മിഥുനം – ചോതി
തിരുവായ്മൊഴി 36000പ്പടി വ്യാഖ്യാനം.
നമ്പിള്ളയുടെ പ്രിയപ്പെട്ട ശിഷ്യൻ. നമ്പിള്ളൈയുടെ ഊടു എന്ന തിരുവായ്മൊഴി പ്രഭാഷണങ്ങളെ ഓലച്ചുവടികളിൽ എഴുതിയെടുത്തു. പിള്ളൈ ലോകാചാര്യർ, അഴകിയ മണവാളപ്പെരുമാൾ നായനാർ എന്ന രണ്ടു പുത്ര രത്നങ്ങളെ ശ്രീവൈഷ്ണവ സമ്പ്രദായത്തിനായിക്കൊടുത്തു.
ശ്രീ കൃഷ്ണ പാദ പാദാബ്ജേ നമാമി ശിരസാ സദാ| യത് പ്രസാദ പ്രഭാവേന സർവ സിദ്ധിരഭൂന്മമ||
ആനിതന്നിൽ ചോതിന്നാൾ അവതരിത്തോൻ വാഴിയേ ആഴ്വാർകൾ കലൈപ്പൊരുളൈ ആയ്ന്തുരൈപ്പോൻ വാഴിയേ താനുകന്ത നമ്പിള്ളൈ താൾതൊഴുവോൻ വാഴിയേ ശഠകോപൻ തമിഴ്ക്കീടു ചാർത്തിനാൻ വാഴിയേ നാനിലത്തിൽ ഭാഷ്യത്തൈ നടത്തിനാൻ വാഴിയേ നല്ല ഉലകാരിയനൈ നമക്കളിത്താൻ വാഴിയേ ഈനമറ എമൈയാളും ഇറൈവനാർ വാഴിയേ എങ്കൾ വടവീതിപ്പിള്ളൈ ഇണയടികൾ വാഴിയേ
28. പിള്ളൈ ലോകാചാര്യർ
ശ്രീരംഗം
തുലാം – തിരുവോണം
മുമുക്ഷുപ്പടി, തത്വത്രയം, ശ്രീവചന ഭൂഷണം തുടങ്ങിയ 18 രഹസ്യാർത്ഥ ഗ്രനഥങ്ങൾ ഇത്യാദിയായവ.
ഉയർന്ന പരമ രഹസ്യങ്ങളെ ഏവരും ഇളപ്പം മനസ്സിലാക്കുവാൻ ലളിതമായെഴുതിയ കരുണാ സാഗരൻ.
ലോകാചാര്യായ ഗുരവേ കൃഷ്ണപാദസ്യ സൂനവേ | സംസാരഭോഗിസന്ദഷ്ടജീവജീവാതവേ നമ: ||
ഹസ്തിഗിരി അരുളാളർ അനുമതിയോൻ വാഴിയേ ഐപ്പശിയിൽ തിരുവോണത്തവതരിത്തോൻ വാഴിയേ മുക്തിനെറി മറൈത്തമിഴാൽ മൊഴിന്തരുൾവോൻ വാഴിയേ മൂതരിയ മണവാളൻ മുൻപുദിത്താൻ വാഴിയേ നിത്യം നമ്പിള്ളൈപദം നെഞ്ചിൽ വൈപ്പോൻ വാഴിയേ നീൾ വചന ഭൂഷണത്തിൽ നിയമിത്താൻ വാഴിയേ ഉത്തമാം മുടുംബൈ നഗർ ഉദിത്ത വള്ളൽ വാഴിയേ ഉലകാരിയൻ പദങ്കൾ ഊഴിതൊറും വാഴിയേ
29. തിരുവായ്മൊഴിപ്പിള്ളൈ (ശ്രീശൈലേശർ)
കൊന്തകൈ
ഇടവം – വിശാഖം
പെരിയാഴ്വാർ തിരുമൊഴി സ്വാപദേശം.
നമ്മാഴ്വാർക്കും അവരുടെ തിരുവായ്മൊഴിക്കായും മാത്രം ജീവിച്ചിരുന്നു. ആഴ്വാർ തിരുനഗരി ക്ഷേത്രത്തെ പുനർനിർമിച്ചു, ശ്രീരാമാനുജർക്കും പുതിയ ക്ഷേത്രം പണിഞ്ഞു.
നമ: ശ്രീശൈലനാഥായ കുന്തീനഗരജന്മനേ| പ്രസാദലബ്ദപരമപ്രാപ്യകൈങ്കര്യശാലിനേ ||
വൈയകമെൺ ശഠകോപൻ മറൈവളർത്തോൻ വാഴിയേ വൈകാശി വിശാഖത്തിൽ വന്തുദിത്താൻ വാഴിയേ ഐയൻ അരുൾമാരി കലൈ ആയ്ന്തുരൈപ്പോൻ വാഴിയേ അഴകാരും യതിരാജർ അടിപണിവോൻ വാഴിയേ തുയ്യ ഉലകാരിയൻ തൻ തുണൈപ്പദത്തോൻ വാഴിയേ തൊൽ കുരുകാപുരി അതനൈത്തുലക്കിനാൻ വാഴിയേ ദൈവനഗർ കുന്തി തന്നിൽ ചിറക്ക വന്തോൻ വാഴിയേ തിരുവായ്മൊഴിപ്പിള്ളൈ തിരുവടികൾ വാഴിയേ
30. മണവാള മാമുനികൾ (രമ്യ ജാമാത്രു മുനി)
ആഴ്വാർ തിരുനഗരി
തുലാം – മൂലം
സ്തോത്രങ്ങൾ, തമിഴ് പ്രബന്ധങ്ങൾ, വ്യാഖ്യാനങ്ങൾ ഇത്യാദി.
ശ്രീരാമാനുജരുടെ പുനരവതാരം. തിരുവായ്മൊഴി വ്യാഖ്യാനമായ ഈടിനെ ഒരു വര്ഷകാലം ശ്രീരംഗനാഥന്റെ സമക്ഷം ഉപന്യസിച്ചു. ശ്രീരംഗനാഥന്‍ ബാലരൂപത്തില്‍ പ്രത്യക്ഷപ്പെട്ട് മാമുനികളെ തന്റെയും ആചാര്യനായി വരിച്ചു കൊണ്ട് ശ്രീശൈലേശ ദയാപാത്രമെന്ന് തുടങ്ങുന്ന ആചാര്യധ്യാനം ( തനിയന്‍) സമർപ്പിച്ചു.
ശ്രീശൈലേശദയാപാത്രം ധീഭക്ത്യാദിഗുണാർണവം | യതീന്ദ്രപ്രവണം വന്ദേ രമ്യജാമാതരം മുനിം ||
ഇപ്പുവിയൽ അരംഗേശർക്കീടളിത്താൻ വാഴിയേ എഴിൽ തിരുവായ്മൊഴിപ്പിള്ളൈ ഇണയടിയോൻ വാഴിയേ ഐപ്പശിയ്ൽ തിരുമൂലത്തവതരിത്താൻ വാഴിയേ അരവരചപ്പെരുഞ്ചോതി അനന്തനെൻറും വാഴിയേ എപ്പുവിയും ശ്രീശൈലം ഏത്തവന്തോൻ വാഴിയേ ഏരാരുമെതിരാജനെനവുദിത്താൻ വാഴിയേ മുപ്പുരിനൂൽ മണിവടമും മുക്കോൽധരിത്തോൻ വാഴിയേ മൂതരിയ മണവാളമാമുനിവൻ വാഴിയേ
അടിയൻ സൗരിരാജൻ രാമാനുജ ദാസൻ
ഉറവിടം : http://pillai.koyil.org/index.php/2020/05/know-our-azhwars-and-acharyas/
ഉറവിടം : https://srivaishnavagranthamsmalayalam.wordpress.com/
പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ക്ക് – http://pillai.koyil.org